Wednesday, March 11, 2009

കൂട്ടുകാരൻ

പള്ളിക്കുടം മുതൽ സർവവിദ്യലയം വരെ
ഒരേ പാഠങ്ങള്‍ ഒപ്പം പഠിച്ചവന്‍
യാത്രയിലൊക്കെയും കൂട്ടാ‍യിവന്നവൻ
ജാലകച്ചരെ ഇരിപ്പിടം തന്നവൻ
രത്രിയിൽ ചൂട്ടുകത്തിച്ചു വെളിച്ചം പകർന്നവൻ
ഇടറിയ കാലിന്റെ താങ്ങായി നിന്നവൻ
പനിതിള്ക്കുന്ന നെറ്റിയിൽ
തണുവിരലായി തൊട്ടവൻ
ഒറ്റവിളിക്കക്കെരെ എന്നും
ഓടിയെത്തുന്ന സ്നേഹിതൻ
വണ്ടിയിറങ്ങുമ്പൊഴെന്നും
വഴിക്കന്നുമായ് നിന്നവൻ
പട്ടളജീവിതക്കഷ്ടം കണ്ണീരിറ്റു
വെന്തവരികളിൽ,മറുകുറിയായി,
സ്വാന്തനക്കടലയി പുണർന്നവൻ
അമ്മക്കടലിനെ പോലെ സ്നേഹിച്ചവൻ
മിത്രമേ,എപ്പോൾ മറന്നു നീ എന്നെ?
എന്തിനോര്മ്മിക്കണം എന്നെ?
എന്നും വിളിക്കപ്പുറം ദൂരങ്ങളിൽ
കാഴച്ചയെത്താത്ത മരുപ്പ്രവാസങ്ങളിൽ
പ്രേതസാന്നിന്ദ്യമായി മറഞ്ഞമിത്രത്തിനെ,
എന്തിനോർമ്മിക്കണം?
എന്തിനോർമ്മിക്കണം?