Wednesday, January 28, 2009

TRASH

Dying colours of life

Flying flowers in rife.

We are in nowhere

Neither in joy nor enjoy

Sufferers of bitter crash,

Don’t throw the dreams in a trash.

Friday, January 23, 2009

NIGHT

When hopes are fade,
mind and the sand completly dried,
by walking miles we tired.
as nobody is  in the sight,
only the cruel desert seen left and right
and sun ends his lights,
what come from the night,
the death or  a knight

Friday, January 9, 2009

ജനിതകo

മിസ്റ്റര്‍ മുകുന്ദന്‍ നായര്‍,

പല തലമുറ, താവഴി കൈമാറി അച്ഛനപ്പൂപ്പന്മാരായി കൈവശംവച്ചനുഭവിച്ചുവന്ന സകല സ്ഥാവരജംഗമവസ്തുക്കളും നിങ്ങള്‍ ആര്‍ക്കാണെഴുതിവച്ചത്‌?

സ്വന്തം മക്കള്‍ക്ക്‌.

ആളും അഗ്നിയും സാക്ഷിയായി നിങ്ങള്‍ പുടവകൊടുത്തുസ്വീകരിച്ച ഭവാനിയമ്മയില്‍ നിങ്ങള്‍ക്കു ജനിച്ച മക്കള്‍ക്ക്‌.

നിങ്ങള്‍ രഹസ്യമായി രമിച്ച കണ്ടംകുളങ്ങര രാധാമണിയേയും, അവരില്‍ നിങ്ങള്‍ക്കു ജനിച്ച മകന്‍ ദാമോദരനെയും നിങ്ങള്‍ മറന്നു.
തലമുറകളുടെ ജനിതക ഗോവണി കടന്നുവന്ന് നിങ്ങളിലൂടെ എന്നിലേയ്ക്ക്‌ പകര്‍ന്നുതന്ന അര്‍ശ്ശസും, മുപ്പത്തഞ്ചാം വയസിലെ പ്രമേഹവും, കഷണ്ടിയും, കോങ്കണ്ണും ഞാനേറ്റുവാങ്ങി. 

പക്ഷേ നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മുപ്പതേക്കര്‍ തെങ്ങിന്‍പുരയിടവും, പതിനെട്ടുപറ പുഞ്ചക്കണ്ടവും, ഇരുനില ബന്‍ഗ്ലാവും, പന്ത്രണ്ടുലക്ഷം ബാങ്കുബാലന്‍സും എന്തുകൊണ്ടെനിക്കും കൂടി പകര്‍ന്നുതന്നില്ല!

അച്ഛനെന്നു വിളിക്കാന്‍ അവകാശം നല്‍കാത്തതിനോ, എന്റമ്മയെ പിഴച്ചവളെന്നു പേരുദോഷം കേള്‍പ്പിച്ചതിനോ അല്ല, പങ്കുവയ്ക്കുമ്പോള്‍ പാരമ്പര്യത്തിന്റെ വേദനിപ്പിക്കുന്ന കേടുപാടുകള്‍ക്കൊപ്പം ആസ്വദിച്ചനുഭവിക്കേണ്ട സ്ഥാവരജംഗമസ്വത്തുക്കളും കൈമാറിത്തരാതിരുന്ന ഒരേയൊരു തെറ്റിനാണ്‌ മിസ്റ്റര്‍ മുകുന്ദന്‍ നായര്‍, സ്വന്തം പിതാവായ നിങ്ങളെ ഞാന്‍ തലയ്ക്കടിച്ചു കൊന്നത്‌....

ഭൂമിപ്പെണ്ണിനു കല്യാണ

ഭൂമിപ്പെണ്ണിന്‍ മംഗല്യത്തിനു
മാരിക്കുടകള്‍ പലതു നിവര്‍ന്നൂ
മഴമേഘങ്ങള്‍ അതിഥികള്‍ നഭസ്സില്‍
മദിയായ്‌ പെയ്യാന്‍ വരിയായ്‌ വരവായ്‌.
ഈറന്‍ ധരയുടെ വീരന്‍ വരനായ്‌
ചാരെ സൂര്യന്‍ ഉദിച്ചുയരുന്നു
വളകള്‍ ചടുലം ചിലുചിലമിളകി
കുളിരും ഭൂമിപ്പെണ്ണിനുടുക്കാന്‍
പുളയുംപുഴകള്‍ ചേലകള്‍ നല്‍കീ
അംബര ദേവകള്‍ തകിലുമുഴക്കീ
തുമ്പിത്തരുണികള്‍ കുരവവിളിച്ചു.
മിന്നല്‍ത്തേരില്‍ മണവാളന്‍ വന്നു.
ഭൂമിപ്പെണ്ണിന്‍ കല്യാണത്തിനു
മാരിക്കുടകള്‍ നൂറുനിവര്‍ന്നു.

വീട്ടില്‍ ഒരമ്മ

ചിരപുരാതനം ഘടികാരം അഞ്ചടിക്കുന്നൂ
നാലുകെട്ടിന്‍ മേലെ പ്രഭാതം ചിരിക്കുന്നൂ
അമ്മയുണര്‍ന്നടുക്കളയിലടുപ്പൂതിയൂതി
തെളിച്ചതില്‍ തിളക്കുന്നു ഇത്തരിക്കഞ്ഞി.
തൃപ്രയാറമ്പലത്തില്‍ നിന്നും മുഴങ്ങീ
ഇടറുംതൊണ്ടയില്‍ രാമായണം.
കോഴികള്‍ നീട്ടിക്കൂവിനടന്നൂ തൊടിതോറും
പൈക്കിടാവൊന്നുകരയുന്നമ്മിഞ്ഞക്കായ്‌.
അമ്മയ്ക്കു തിടുക്കമായ്‌, നല്‍കേണമെല്ലാവര്‍ക്കും
അന്നമാവശ്യംപോലെയാസ്നേഹക്കൈയാല്‍.
മാതൃവാത്സല്യത്തിന്‍ നിറുകയിലുദിക്കുന്ന
പ്രേമാമൃതമാണീയമ്മ, പൊളിഞ്ഞൊരീ
നാലുകെട്ടില്‍ നന്മത്തേന്‍ മധുരമായ്‌.
ചെടികള്‍ക്കു കുളിനീരായ്‌, പശുക്കള്‍ക്കു
പച്ചപ്പുല്ലായ്‌, അരുമക്കിടാങ്ങള്‍ക്കുമ്മയായ്‌
അമ്മൂമ്മയായ്‌, ആര്‍ക്കുമേ തുണയായി തണലായി
ഒഴുകുകയാണീയമ്മ, നിളപോലെ നിര്‍മ്മലയായി...